Saturday, February 28, 2015

കാരറ്റ് ചിക്കന്‍ പുലാവ്

ചേരുവകള്‍
1. ബിരിയാണി അരി – 2 കപ്പ്
2. വെണ്ണ – 2 ടേബിള്‍സ്പൂണ്‍
3. കാരറ്റ് ചീകിയത് – 2 കപ്പ്
4. കരുകരുപ്പായി പൊടിച്ച കുരുമുളക് – 3/4 ടീസ്പൂണ്‍
5. പഞ്ചസാര – 1 ടീസ്പൂണ്‍
6. മാഗി എക്‌സ്ട്രാ ടേസ്റ്റ് ചിക്കന്‍ പൗഡര്‍ – 2 പാക്കറ്റ്
7. വെള്ളം – 3 1/2 കപ്പ്
പാകം ചെയ്യുന്ന വിധം
1. വെണ്ണ ചൂടാക്കി കാരറ്റ് ചുരണ്ടിയതും കുരുമുളകുപൊടിയും ചേര്‍ത്ത് 3 മിനിറ്റ് നേരം വഴറ്റുക.
2. ഇതിന്റെകൂടെ പഞ്ചസാരയും ചേര്‍ത്ത് വീണ്ടും വഴറ്റുക.
3. ഇതിലേക്ക് കഴുകി ഊറ്റിവച്ചിരിക്കുന്ന അരി ചേര്‍ത്ത് 2 മിനിറ്റ്  നേരം വറുക്കണം.
4. അളന്നുവച്ചിരിക്കുന്ന വെള്ളവും മാഗി എക്‌സ്ട്രാ ടേസ്റ്റ് ചിക്കന്‍ പൗഡറും ചേര്‍ത്ത് തിളപ്പിക്കുക.
5. തിള വന്നുകഴിഞ്ഞാല്‍ തീ കുറച്ച്, ചെറുചൂടില്‍ മാത്രം അടച്ച് അരി വേവിക്കുക.
6. അരി വെന്ത് വെള്ളം വറ്റിക്കഴിഞ്ഞാല്‍ അടുപ്പില്‍നിന്നും വാങ്ങുക.

No comments:

Post a Comment